തനിക്കെതിരായ വിധി പടച്ചവന്റെ ശിക്ഷയെന്ന് പറഞ്ഞ ജലീലിന് ഷാജിയുടെ മറുപടി

കോഴിക്കോട്: തനിക്കെതിരായ കോടതി വിധി പടച്ചവന്റെ ശിക്ഷയെന്ന് പറഞ്ഞ കെ.ടി ജലീലിന് സ്വന്തക്കാരനായ കാരാട്ട് റസാഖിന് കിട്ടിയത് ആരുടെ ശിക്ഷയാണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ലെന്ന് കെ.എം ഷാജി എംഎല്‍എ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഷാജി ജലീലിന്റെ പഴയ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ ടി ജലീലിനെതിരെ പറഞ്ഞതിനു പടച്ചവൻ നൽകിയ ശിക്ഷയാണ് എനിക്കെതിരെയുള്ള കോടതി വിധി എന്നായിരുന്നു അന്ന് ജലീലിന്റെ കണ്ടെത്തൽ .
ഇപ്പോൾ സ്വന്തം കാരാട്ട് റസ്സാഖിന് കിട്ടിയത് ആരുടെ ശിക്ഷയാണ് എന്ന് ചോദിച്ചാൽ ജലീലിന് ഇതേ ഉത്തരമുണ്ടാകാൻ സാധ്യതയില്ല. കാരണം അപ്പോഴേക്കും മൂപ്പര് മതം തന്നെ മാറ്റിപ്പിടിച്ച് സർവ്വമതസത്യവിശ്വാസിയായി കഴിഞ്ഞല്ലോ..
ഇനിയെങ്കിലും ആടൊരു ഭീകരജീവി അല്ലെന്ന് മാത്രം പറയരുത്.

SHARE