ക്വാറന്റൈനില്‍ പോകേണ്ടവര്‍ ക്വാറന്റൈനില്‍ പോവും; എന്നാലും നിങ്ങളുടെ വൃത്തിക്കെട്ട രാഷ്ട്രീയം ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കും

വാളയാര്‍ അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ ചെന്ന ശ്രീകണ്ഠനും, പ്രതാപനും, രമ്യ ഹരിദാസും, ഷാഫിയും, അനില്‍ അക്കരയും അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്; അവര്‍ അത് അനുസരിക്കുകയും ചെയ്യും!

എന്നാല്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഒന്നടങ്കം വൃത്തികെട്ട രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ആണ് ഈ സംഭവം!!

കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പോലും എന്ത് മാത്രം സ്വജനപക്ഷപാതപരമായും രാഷ്ട്രീയ ലാക്കോടും കൂടിയാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്!!

ഇതേ വാളയാറില്‍ തൊട്ടു തലേ ദിവസം എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്ന് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരോഗ്യ, നിയമപാലന പ്രവര്‍ത്തകരോട് ക്വാറന്റൈനില്‍ പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല!!

സംസ്ഥാനത്തെ ഒരു മന്ത്രി, ശ്രീ. എ സി മൊയ്തീന്‍ (കഴുത്തില്‍ മാസ്‌ക് ധരിച്ച്) നേരിട്ടെത്തി സ്വീകരിച്ച സംഘത്തില്‍ പെട്ട ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ഈ മന്ത്രിയോട് ക്വാറന്റൈനില്‍ പോകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല!!

പരസ്യമായി ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുട്ടികളെ അടക്കം പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാന്‍ നേത്രത്വം നല്‍കിയ മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസില്ല; എന്നാല്‍ ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സമരങ്ങള്‍ നടത്തിയ യുഡിഫ് കാര്‍ക്കെതിരെ കേസ് എടുക്കുന്നു!!

വിദേശ യാത്ര കഴിഞ്ഞു വന്ന സംസ്ഥാന പോലീസ് ചീഫ് ഒരു മാനദണ്ഡവും പാലിക്കാതെ മീറ്റിംഗുകളില്‍ പങ്കെടുത്ത സംസ്ഥാനം കൂടിയാണ് ഇത്!!

ക്വാറന്റൈനില്‍ പോകേണ്ടവര്‍ ക്വാറന്റൈനില്‍ പോകും; അവര്‍ ആരെയും കൊന്നിട്ട് ജയിലിലേക്കൊന്നുമല്ലല്ലോ പോകുന്നത്!!

മന്ത്രി എ സി മൊയ്തീന്‍ പോകേണ്ടതില്ലാത്ത ക്വാറന്റൈനിലേക്ക് ശ്രീകണ്ഠനെയും, ഷാഫിയെയും, പ്രതാപനെയും, അനിലിനെയും, രമ്യയെയും അയക്കുമ്പോള്‍ അതിലെ വൃത്തി കെട്ട രാഷ്ട്രീയം ഞങ്ങള്‍ പൊതു സമൂഹത്തോട് പറയുക തന്നെ ചെയ്യും!!

കടകംപള്ളി സുരേന്ദ്രന് ഇല്ലാത്ത ലോക്ക് ഡൌണ്‍ ലംഘന കേസുകള്‍ യുഡിഫ് കാരന് മേല്‍ ചാര്‍ത്തുന്നതിലെ സ്വജനപക്ഷപാതിത്വം ഞങ്ങള്‍ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും!!

നിസ്സഹായരായ മനുഷ്യര്‍ എവിടെ ദുരിതത്തില്‍ പെട്ടാലും ജനങ്ങളോട് പ്രതിബദ്ധത ഉള്ള ജനപ്രതിനിധികള്‍ അവിടെ ഓടി എത്തും; അത് വിദേശത്തും സ്വദേശത്തും അപരന് വേണ്ടി സ്വന്തം ജീവിതം റിസ്‌ക് ചെയ്ത് ഈ കൊറോണക്കാലത്തും സേവനം ചെയ്യുന്ന ഞങ്ങളുടെ സാധാരണക്കാരായ സഹപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്ന മാതൃകയാണ്!!
അപ്പോഴും ഞങ്ങള്‍ കാരണം ഒരാള്‍ക്ക് പോലും ഒരു ദുരിതവും ഉണ്ടാകാതിരിക്കാന്‍ വേണ്ടത് എല്ലാം ഞങ്ങള്‍ ചെയ്യും; അത്തരം നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യും!!

കോവിഡ് പ്രതിരോധ പ്രോട്ടോകോളില്‍ എങ്കിലും നിങ്ങളുടെ അളിഞ്ഞ അജണ്ടകള്‍ കുത്തിക്കയറ്റാതിരിക്കുക!!

SHARE