പ്രവാസികൾ തിരിച്ചു വരുന്നു എന്ന് മുറവിളി കൂട്ടുന്നവരെ അവർ വിത്തെറിഞ്ഞു തിന്നുന്നവരാണ് വിത്തെടുത്തു തിന്നുന്നവരല്ല

പ്രവാസികൾ തിരിച്ചു വരുന്നേ എന്ന മുറവിളിയാണു എവിടെയും; എന്നാൽ, അവർ, വരികയാണ്‌, മുമ്പൊക്കെ അവർ വന്നത്‌ പോലെ തന്നെ!!

അവർ തിരിച്ചുപോകാൻ വരുന്നവരാണ്‌.
അവർക്കവിടെ പിടിപ്പതു പണിയുണ്ട്‌
2021 ലെ എക്സ്പോയും 2022 ലെ ലോകകപ്പിന്റെയും ബഹളത്തിലേക്ക്‌ അവർക്ക് തിരിച്ചെത്തേണ്ടതുണ്ട്!!

അവർ വരുന്നത്‌ പേടിച്ചൊഴിഞ്ഞു വീടുകളിൽ കയറിയ നമ്മളെ കണ്ടല്ല; കോവിഡ്‌ രോഗികൾക്കിടയിൽ സാന്ത്വന സഹായവുമായി ഓടിനടന്ന് രോഗം ഏറ്റുവാങ്ങിയ കെ എം സി സി അടക്കമുള്ള സന്നദ്ധ പ്രവർത്തകരെ കണ്ടാണവർ വരുന്നത്‌ !!!

ഇതിനു മുൻപും ഒരുപാട്‌ പ്രതസന്ധികളെ തരണം ചെയ്തവരാണവർ !!
ഗൾഫ്‌ യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും നിതാഖാത്തും യൂറോപ്യൻ രാജ്യങ്ങളിലെ മാന്ദ്യവും!!
ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും കയറിയും ഇറങ്ങിയും വന്നവരാണവർ!!

പക്ഷെ, പിന്നെയും പ്രവാസ ഭൂമികകൾ അവരെ തിരിച്ചു വിളിച്ചു!!
പ്രവാസവും സാഹസവും രക്തതിൽ അലിഞ്ഞവരാണവർ!!
നഷ്ടപെട്ടതെല്ലാം ആ മണ്ണവർക്കു തിരിച്ചു കൊടുത്തിട്ടുമുണ്ട്‌.

നമ്മെ എന്തെല്ലാം പഠിപ്പിച്ചവരാണവർ?!

ത്യാഗം എന്താണെന്ന്‌;

വിരഹത്തിന്റെ ദുഖമെന്തെന്ന്; അതിന്റെ സുഖമെന്തെന്ന്;

പിറന്ന മണ്ണിനോടുള്ള കരുതൽ എന്തെന്ന്;
എത്ര ദൂരെ പോയാലും സ്വന്തം നാടാണു വലുതെന്ന്;

തനിക്കെന്തു സങ്കടമുണ്ടായാലും നാടും കുടുംബവും സങ്കടപ്പെടരുതെന്ന്‌;
അങ്ങിനെ അങ്ങിനെ എന്തെല്ലാം!!

കരൾ വിറക്കാതെ മറ്റുള്ളവന് കയ്യയച്ചു കൊടുത്ത് നമ്മുടെ ഹൃദയം കവർന്നവരാണ് അവർ; നമ്മളെ സുഗന്ധം പൂശിയവരാണവർ
(അവരെ തന്നെയാണു നാം BSNL സിം കാർഡ്‌ സമ്മാനം കൊടുത്ത് ‌അവരോടുള്ള നമ്മുടെ “കരുതൽ” പ്രഖ്യാപിക്കുന്നത്)!!

ഈ നാട് ഭരിക്കുന്നവർ അവർക്ക് കൊടുത്ത വലിയ ഔദാര്യം അവർക്ക് അവരുടെ സ്വന്തം നാട്ടിൽ വന്നിറങ്ങാനുള്ള അനുമതി മാത്രമാണ്!!

സ്വന്തം പണം കൊടുത്ത് ടിക്കറ്റ് എടുത്താണവർ വന്നത് (പത്ത്‌ ഉറുപ്പിക പോലും ടിക്കറ്റ്‌ റേറ്റിൽ നമ്മൾ കുറച്ചു കൊടുത്തിട്ടില്ല)!!

നമ്മൾ അവർക്കിവിടെ ക്വറന്റൈൻ ഒരുക്കുന്നതാവട്ടെ നമ്മുടെ സുരക്ഷിതത്വത്തിനും !!

അതു തന്നെ അവരെല്ലാവരും വന്നിട്ടുമില്ല ; വന്നത്, വരാൻ അത്യാവശ്യം ഉള്ളവർ, വരേണ്ടവർ !!
മുൻപും അവർ വന്നതുപൊലെ അവരുടെ ചിലവിൽ തന്നെ!!

ഇവർക്കായിട്ടാണു നാം ഫ്രീ ഉപദേശങ്ങളുടെ ഗൈഡുമായി നടക്കുന്നത്‌!!

ദയവ്‌ ചെയ്തു പ്രവാസികൾക്കു നേർക്കുള്ള നിങ്ങളുടെ സഹതാപത്തിന്റെ നോട്ടവും , പുരോഗമന ബു:ജി കൾ എന്നവകാശപ്പെടുന്നവരടക്കമുള്ളവർ നടത്തുന്ന “കോവിഡ്‌ വാഹകർ” എന്ന ബ്രാൻഡിങ്ങും നിർത്തണം !!

വേണമെങ്കിൽ ഈ പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കാം എന്ന് അവരോട് ചോദിച്ചോളൂ; എങ്ങിനെ തളരാതെ പിടിച്ചു നിൽക്കാമെന്നും:
അവർ പറഞ്ഞു തരും!!

കാരണം, അവർ വിത്തെറിഞു വിതച്ചവരാണ്‌; വിത്തെടുത്ത്‌ തിന്നുന്നവരല്ല !!

SHARE