അഴീക്കോട്ടെ സാജന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം തികയുമ്പോഴും നമ്മള്‍ കാണുന്നത് പ്രവാസിയുടെ മരണം കാത്തിരിക്കുന്ന മുഖ്യമന്ത്രിയെ; കെ.എം ഷാജി

ഇന്നലെ ആയിരുന്നു ജൂണ്‍ 18; കഴിഞ്ഞ വര്‍ഷം അഴീക്കോട്ടെ സാജന്‍ ആത്മഹത്യ ചെയ്ത ദിവസം!!

എന്നാല്‍, വര്‍ഷം ഒന്ന് കഴിയുമ്പോഴും നാം കാണുന്നത് പ്രവാസിയുടെ മരണ വാര്‍ത്തയും കാത്തിരിക്കുന്ന നിസ്സംഗനായ അതേ മുഖ്യമന്ത്രിയെ തന്നെയാണ്!!

കോവിഡിനും പ്രളയങ്ങള്‍ക്കുമൊന്നും മാറ്റാനാവാത്ത,
ആര്‍ദ്രതയും സഹാനുഭൂതിയും സ്‌നേഹവും കരുണയും വിട്ടുവീഴ്ച്ചയും വിട്ടുകൊടുക്കലും ഇല്ലാത്ത,
മനുഷ്യ സഹജമായൊരു വികാര വിചാരവുമില്ലാത്ത തനി ടിപ്പിക്കല്‍ കമ്യൂണിസ്റ്റായ പിണറായ് സഖാവിനെയാണു!!!

അങ്ങിനെ അല്ലെങ്കില്‍ ഒരാള്‍ക്കെങ്ങിനെയാണ് ദിനം പ്രതി പ്രവാസലോകത്തു നിന്നു മരണ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ടു ‘മിണ്ടാ പ്രാണികളെ’ ഇടത്തും വലത്തും ഇരുത്തി വൈകുന്നേരം ടി വിയില്‍ വന്നു ഇത്ര നിസ്സംഗമായി ഇങ്ങനെ സംസാരിക്കാനാവുക?!!

പിണറായിയുടെ കണക്കില്‍ പെടാത്ത 7 പ്രവാസ മലയാളികള്‍ (പിരിവ് കാലത്തു മത്രം ഓര്‍മ്മ വരുന്ന) മരിച്ച ഇന്നലത്തെ ദിവസത്തെ ‘വാര്‍ത്താ വായനയില്‍’ സമീകൃതാഹരത്തെ കുറിച്ചായിരുന്നു കേമുവിന്റെ ക്ലാസ്സ്!!

ഒരു മായവുമില്ലാത്ത , ഗുണമേന്മയുള്ള നല്ല ഭക്ഷണം ഇവിടുത്തേക്കാള്‍ മികച്ചത് കിട്ടുന്ന ഇടത്തു തന്നെയാണു നമ്മുടെ പ്രവാസികള്‍ ഉള്ളത്;
അത് കൊണ്ട് തന്നെ എന്തു ദാരിദ്ര്യം ഉണ്ടായാലും മലയാളത്തിന്റെ സുകൃതമായ കെ എം സി സി പോലുള്ള സംഘടനകള്‍ ഉള്ള അവിടെ വിശപ്പ് കൊണ്ട് ആരും മരിക്കില്ല!!

പിന്നെ എന്ത് കൊണ്ടായിരിക്കും അവിടെ ആളുകള്‍ ഇങ്ങനെ മരിക്കുന്നത് എന്ന് ഈ കേമു മനസ്സിലാക്കിയിട്ടുണ്ടോ?!!

ഇവരെ മരണത്തിലേക്ക് നയിക്കുന്നതിലെ പ്രധാന കാരണം കോവിഡിനേക്കാള്‍ ഇവര്‍ അഭിമുഖീകരിക്കുന്ന നിസ്സഹായതയും നിരാശ്രയത്വവും സമ്മാനിക്കുന്ന ആധിയും വ്യാധിയുമൊക്കെയാണു എന്നു എല്ലാ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു.

എന്തു പ്രയാസവും സ്ങ്കടവും ഉണ്ടെങ്കിലും സ്വന്തം വീടും കുടുംബവും നാട്ടിലെ മണ്ണിന്റെ മണവും മതിയാകും അവര്‍ക്കെല്ലാം തീരാന്‍ !!!

ആ നാട് അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോള്‍;
സഹായമോ ഇല്ലെന്നത് പോകട്ടെ, ഉപദ്രവിക്കുക കൂടി ചെയ്യുന്നു എന്നറിയുമ്പോള്‍ ഹൃദയം പൊട്ടിയാണു അവിടെ പലരും മരിക്കുന്നത് !!!

അത്ര മൃദുലമാണ് പിണറായീ അവരുടെ ഹൃദയം!!!

പേമാരിയില്‍ കുത്തിയൊലിച്ചു പോകുമായിരുന്ന നമ്മുടെ നാടിനെ അവരുടെ വിയര്‍പ്പിന്റെ ചിറ കെട്ടിയാണവര്‍ തടുത്തത് !!!

സ്വന്തം വീട്ടിലെ ദരിദ്ര്യം മറന്നവര്‍ മറ്റുള്ള്വന്റെ ക്യാന്‍സറും കിഡ്‌നിയും ഒക്കെ സ്വന്തം സങ്കടമയി എടുത്തത്‌കൊണ്ട് തന്നെയാണു നാം ഇന്നിങ്ങനെ ഒക്കെ ആയത്;
അല്ലാതെ ‘കൂറ ‘ കയറിയ ഐസക്കിന്റെ ഖജനാവിന്റെ ബലം കൊണ്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്?!

ആരോടാണിതൊക്കെ പറയേണ്ടത്!!

ആഞ്ഞു വെട്ടുമ്പോല്‍ ചിതറിതെറിക്കുന്ന മാംസം കലര്‍ന്ന ചോരയും ആര്‍ത്തലച്ച കരച്ചിലും ഉന്മത്തരാക്കുന്ന കൂട്ടരോടൊ?!

ഇക്കിളിയിട്ട് കൈ കുഴഞ്ഞാല്‍ പോലും ചിരി വരാത്തവന്റെ ചുണ്ടില്‍ ഒരു ഇളിയൊക്കെ വരുത്താന്‍ ലക്ഷങ്ങള്‍ വാങ്ങുന്ന പി ആര്‍ ഗ്രൂപിനു ആവുമായിരിക്കും; പക്ഷെ, ഹൃദയത്തില്‍ കരുണയുള്ളോരു വികാരമുണ്ടാവാന്‍ അതൊന്നും മതിയവില്ല!!

ജനാധിപത്യത്തിന്റെ കരുത്തിനാല്‍ ഈകാലത്തെയും നാം അതിജയിക്കും
ഇതിലും വലിയ സങ്കടകടലുകള്‍ നീന്തികയറിയ പ്രവാസികള്‍ ഈ കാലവും മറികടക്കും !!!