പി.എം സാദിഖലി
കോവിഡാണ് !
മിണ്ടരുത്
കേസെടുക്കും.
രോഗവ്യാപനം നേരിടുക തന്നെയാണ് ഇപ്പോഴും ലക്ഷ്യം.
പക്ഷെ ,ഈ കൊടും വൈറസിനെ ഇത്രമേല്‍ അപകടകാരിയാക്കുന്നത് കേരള മുഖ്യന്റെ അസ്ഥിയില്‍ തന്നെ കുത്തി കയറിയ മാരകമായ ആക്രമണങ്ങളത്രെ.
അത് കൊണ്ട് ഇരിക്കട്ടെ ഒരു വിജിലന്‍സ് കേസ്.
കോവിഡാണ്.
രാഷ്ട്രീയം പാടില്ല !
രാഷ്ട്രീയ മാത്രം മുന്‍ നിര്‍ത്തി കേസെടുക്കാം.
ഭരിക്കുന്നവരുടേത് മാത്രമത്രെ ഇപ്പോഴത്തെ രാഷ്ട്രീയം. അതാണ് നവലിബറല്‍ ജനാധിപത്യം.
രോഗവും മരണവും മഹാമാരിയും അതിനൊരു സൗകര്യമാണ്.
കോവിഡാണ്.
വീണ്ടും ഭരിക്കേണ്ടതാണ്.
അത് കൊണ്ട് അണുനാശിനി തെളിച്ച് എല്ലാം അണുവിമുക്തമാക്കണം. കീടങ്ങളെ മുഴുവനും കൊല്ലണം.
പഴയ പോലെ ആളെ വിട്ട് കൊല്ലിക്കേണ്ട.
51 വെട്ടും വേണ്ട.
കൊടി സുനിയേയും ട്രൗസര്‍ മനോജിനേയും ആവശ്യമില്ല.
ബെഹറയും വാസ്തവയും ഒപ്പമുണ്ട്.
അരാഷ്ട്രീയത ആസ്വദിച്ച്
മതിമറന്നാടിയ കേരള മുഖ്യന്റെ വികൃത മനസ്സ് ഒടുവില്‍ അങ്ങിനെ പുറത്ത് ചാടി !
പോരാട്ടങ്ങളുടെ പോര്‍ക്കളത്തില്‍ പടവെട്ടുകയും ജയവും തോല്‍വിയും ഏറ്റുവാങ്ങി മുന്നേറുകയും ചെയ്യുന്ന പ്രബുദ്ധമായ ഒരു രാഷ്ട്രീയ ചരിത്ര ഭൂമികയാണ് ജനാധിപത്യ കേരളമെന്നത് ആരും മറക്കണ്ട.
ഭരണപക്ഷവും പ്രതിപക്ഷവും പക്ഷമില്ലാത്തവരും ഒക്കെയും ഒക്കെയും ഉറക്കെ ശബ്ദിക്കുന്ന ഉജ്ജ്വലമായ ജനായത്ത വിഹായസ്സ് …
അവിടെ നിനച്ചിരിക്കാതെ വന്നുചേരുന്ന ദുരിതങ്ങള്‍ മറയാക്കി എല്ലാം അത്ര ഈസിയായി അടിച്ചെടുക്കാം എന്നത് ചിലരുടെ വെറും ദിവാസ്വപ്നമാണ്.
ആ പകല്‍ സ്വപ്നം പൊളിയുമ്പോഴുള്ള മോഹഭംഗം മൂലം പല പല
തരം താണ പണികള്‍ക്കിടയില്‍ പിണറായി വിജയന്‍ നടത്തിയ മൊറ്റൊരു ഹീനകൃത്യം കൂടി മാത്രമായേ കേരള സമൂഹം കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസിനെ കാണൂ ……
പോരാട്ടത്തിന് ജനത കച്ചമുറുക്കി കഴിഞ്ഞു.