തനിക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകളുണ്ടാക്കി; കെ.എം ഷാജി

പ്ലസ് ടു അഴിമതിയാരോപണക്കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്ന് കെഎം ഷാജി പറഞ്ഞു

ഓഫീസ് രാഷ്ട്രീയമായി ദുരുപയോഗം നടത്തുകയാണ്. സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു എന്നും സ്പീക്കറുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഓര്‍ഡറിലെ ഡേറ്റ് മാറ്റാന്‍ സാധിക്കില്ല, ഇതിനാല്‍ നിയമസഭയിലെ രേഖ തിരുത്തുകയാണുണ്ടായത്. സ്പീക്കര്‍ ഗവണ്‍മെന്റിന്റെ താല്‍പര്യം നടത്തി കൊടുക്കുകയാണ്. നിയമ സഭയെ അപമാനിച്ചിട്ടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും കെഎം ഷാജി പറഞ്ഞു.

SHARE