മൂന്നുകേസുകളില്‍ മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്ക് മൂന്ന് അഴിമതി കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കെഎസ്എഫ്ഇ നിയമനം,ഗവ പ്ലീഡര്‍മാരുടെ നിയമനം, കോട്ടയത്ത് നടത്തിയ സമൂഹവിവാഹം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി.

തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനെതുടര്‍ന്ന് അന്വേഷിച്ച് 45ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

SHARE