‘കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണം’; എം.എം.ഹസ്സന്‍

കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് കെ.എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഹസ്സന്‍ സംസാരിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആതമവിശ്വാസമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ആശങ്കയില്ല. കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഹസ്സന്‍ പറഞ്ഞു.

SHARE