വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും യു.ഡി.എഫ്; കെ.എം ജമീല ടീച്ചര്‍ പ്രസിഡണ്ട്

വാഴക്കാട്: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍. ഹാജറ ടീച്ചറുടെ രാജിയെ തുടര്‍ന്ന് ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡ് അംഗം മുസ്ലിംലീഗിലെ കെ.എം ജമീല ടീച്ചറെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

പതിനേഴാം വാര്‍ഡിലെ മെമ്പര്‍ ചിത്ര മണ്ണറോട്ടായിരുന്നു സി.പി.എം സ്ഥാനാര്‍ത്ഥി. യു.ഡി.എഫിന് 11 വോട്ടും സി.പി.എമ്മിന് ഏഴ് വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

SHARE