‘എന്റെ സഖാവേ’; ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കെ.കെ രമ ഫെയ്‌സ്ബുക്കില്‍ ചന്ദ്രശേഖരന്‍ ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചത്. ‘എന്റെ സഖാവെ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ടി.പി ചന്ദ്രശേഖന്‍ വധക്കേസില്‍ 13ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ അസുഖം ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.