മറൈന്‍ഡ്രൈവില്‍ ഇടതുസംഘടനകളുടെ ‘സ്‌നേഹ ഇരിപ്പ്’, ‘കിസ് ഓഫ് ലവി’ന്റെ ചുംബനസമരം

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഉച്ചയോടുകൂടി ഡി.വൈ.എഫ്.ഐയുടേയും, എസ്.എഫ്.ഐയുടേയും പ്രതിഷേധ പരിപാടികള്‍ മറൈന്‍ഡ്രൈവില്‍ നടക്കും. പ്രവര്‍ത്തകര്‍ ‘സ്‌നേഹഇരിപ്പ്’ എന്ന പേരിലാണ് ഇവിടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നിരവധി ആളുകളാണ് സ്‌നേഹഇരിപ്പില്‍ പങ്കെടുക്കാന്‍ മറൈന്‍ഡ്രൈവ് പരിസരത്ത് എത്തിയിരിക്കുന്നത്. സംഘടനകളുടെ പ്രതിഷേധം നടക്കുന്നതുകൊണ്ട് മറൈന്‍ഡ്രൈവ് പരിസരത്ത് വന്‍പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

southlive%2f2017-03%2ff6118b5c-f91b-4ece-b007-6f172e6a8178%2fchum

ചുംബനസമരത്തിന്റെ രണ്ടാം ഭാഗവും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ചുംബനസമരവുമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് രംഗത്തെത്തുന്നത്. അവരുടെ ഔദ്യോഗിക പേജിലൂടെ ഇന്ന് വൈകുന്നേരം മറൈന്‍ഡ്രൈവില്‍ ചുംബനസമരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീണ്ടുമൊരു കിസ് ഓഫ് ലവിന് ആഹ്വാനം ചെയ്യുകയാണെന്നും എറണാകുളം മറൈന്‍ഡ്രൈവിലെ മഴവില്‍ പാലം പരിസരത്തായിരിക്കും സമരമെന്നും കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വൈകുന്നേരം നാലിനാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി നടക്കുന്നത്. ഗുജറാത്തില്‍ വെച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധിയുടെ തട്ടം അഴിച്ചു മാറ്റിച്ചതിലും പ്രതിഷേധിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെയാണ് മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീ-യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിച്ചത്. ചൂരലുപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു.

SHARE