മുത്തലാഖ് ബില്ലിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ലെന്ന് പാര്‍ലമെന്റംഗം

 

മുത്തലാഖ് ബില്ലിനെതിരായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ലെന്ന് ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലോകസഭാം അസ്‌റാറുല്‍ ഹഖ് എം പി. എന്നാല്‍
കഴിഞ്ഞ വെള്ളിയാഴ്ച ബില്ല് അവതരണ വേളയിലായിരുന്നു താന്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചത്. മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ താന്‍ പൂര്‍ണ്ണമായും അതിനെതിരായിരുന്നു. ഇന്ത്യന്‍ ഭരണഘടനക്കും ശരീഅത്തിനും എതിരാണ് ഈ ബില്‍. ചര്‍ച്ചാ വേളയില്‍ ബില്ലെനെതിരെ സംസാരിക്കാന്‍ താന്‍ അവസരം ചോദിച്ചിട്ടും പാര്‍ട്ടി തന്നില്ല. ഞാനെന്റെ സഹപ്രവര്‍ത്തകരോടും മറ്റും കൂടിയാലോചന നടത്തിയിരുന്നു. മുത്തലാഖ് ബില്ലിനെതിരായ തന്റെ നിലപാട് എവിടെയും പറയാന്‍ തയ്യാറാണെന്നും അസ്‌റാറുല്‍ ഹഖ് എം പി പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു.

 

SHARE