സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു വിമര്‍ശനവും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല; രാഹുല്‍ ബജാജിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ബയോകോണ്‍ മേധാവി

വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്ന് ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷാ.
മോദി സര്‍ക്കാര്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടമല്ല.ഞായറാഴ്ച ട്വിറ്ററിലൂടെയായിരുന്നു കിരണ്‍ മജൂംദാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ”രാജ്യത്തെ ഉപഭോഗവും സാമ്പത്തികവളര്‍ച്ചയും വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ കമ്പനികളോടുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഞങ്ങളെ താഴ്ന്നവരായാണ് കണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഒരുവിമര്‍ശനവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല” അവരുടെ ട്വീറ്റില്‍ പറയുന്നു.

സാമ്പത്തിക പരിഷ്‌കാരങ്ങളെയും സമ്പദ് വ്യവസ്ഥയെയും കുറിച്ച് കോര്‍പ്പറേറ്റുകളില്‍ നിന്നടക്കം ഉന്നയിക്കുന്ന ഏത് വിമര്‍ശനത്തെയും ദേശവിരുദ്ധമോ മോദി വിരുദ്ധമോ ആയി കാണുന്നു. നാമെല്ലാവരും രാജ്യത്ത് സമ്പദ് വ്യവസ്ഥയില്‍ നിക്ഷിപ്തരാണ്; ഞങ്ങള്‍ക്ക് സര്‍ക്കാരിനെ സഹായിക്കാന്‍ ആഗ്രഹമുണ്ട്, സാമ്പത്തിക പുനരുജ്ജീവനത്തെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കിരണ്‍ മജൂംദാര്‍ ഷാ പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നതെന്ന വ്യവസായി രാഹുല്‍ ബജാജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കിരണ്‍ മജുംദാറിന്റെ പ്രതികരണം. എന്നാല്‍ കിരണ്‍ മജുംദാറിന്റെ പ്രസ്താവന ശരിയെല്ലെന്ന നിലപാടിലാണ് ബി.ജെ.പി.

SHARE