വനിതാ ശാക്തീകരണം; മനുഷ്യാവകാശ കൗണ്‍സിലിലേക്ക് 13 പേരെ നിയമിച്ച് സഊദി രാജാവ്

റിയാദ്: സഊദി മനുഷ്യാവകാശ കമ്മിഷനി(എച്ച്.ആര്‍.സി)ലേക്ക് 13 വനിതകളെ നിയമിക്കാന്‍ ഉത്തരവിട്ട് സല്‍മാന്‍ രാജാവ്. ഇതോടെ കമ്മിഷനിലെ പകുതി അംഗങ്ങളും വനിതകളായി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് രാജാവിന്റെ ഉത്തരവ്.

കമ്മിഷനില്‍ മൊത്തം 26 അംഗങ്ങളാണ് ഉള്ളത്. വനിതകളിലൂടെ രാജ്യത്തിന് ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ളതാണ് തീരുമാനമെന്ന് എച്ച്.ആര്‍.സി ഡോ. മേധാവി അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ് പറഞ്ഞു.

നാലു വര്‍ഷത്തേക്കാണ് നിയമനം.

SHARE