ശാസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കിം ജോങ് ഉന്നിനെ പരിശോധിക്കാന്‍ ചൈന ആരോഗ്യ വിദഗ്ധരടക്കം ഒരു സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ മേഖലയില്‍ പരിചയമുള്ള മൂന്ന് പേരുള്‍പ്പെടെ ഡോക്ടര്‍മാരേയുംയും ഉദ്യോഗസ്ഥരേയും ചൈന അയച്ചത്. കിമ്മിന്റെ ആരോഗ്യം കണക്കിലെടുത്ത് ചൈനീസ് ടീം നടത്തിയ യാത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യാഴാഴ്ച ബീജിംഗില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതായി രണ്ടുപേര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
കിം ജോങ് ഉന്നിന്റെ ആരോഗ്യവിവരത്തെ സംബന്ധിച്ച് ദക്ഷിണ കൊറിയയില്‍ നിന്നും വരുന്ന വിവരങ്ങളെ ചൈന നിരാകരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ചൈന നേരിട്ട് സംഘത്തെ അയച്ചിരിക്കുന്നത്.
ഏപ്രില്‍ 12 ന് ഹൃദയ ശാസത്രക്രിയത്ത് ശേഷം കിമ്മിന് മസ്തിഷ്തക മരണം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കിം സുഖം പ്രാപിച്ചുവെന്ന് സിയോള്‍ ആസ്ഥാനമായുള്ള ഡെയ്ലി എന്‍കെ ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര കൊറിയയിലെ പേര് വ്യക്തമാക്കാത്ത ഉറവിടത്തെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
ശസ്ത്രക്രിയയ്ക്കുശേഷം കിം ഗുരുതരമായ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളെ ചൈനീസ് സര്‍ക്കാറും നയതന്ത്രമേഖലയിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉത്തരകൊറിയയില്‍ അസാധാരണ പ്രവര്‍ത്തനത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കിയത്.
കിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിരാകരിച്ചിരുന്നു. ”റിപ്പോര്‍ട്ട് തെറ്റാണെന്ന് ഞാന്‍ കരുതുന്നെന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നോ എന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.
കിം ജീവിച്ചിരിപ്പുണ്ടെന്നും ഉടന്‍ തന്നെ പ്രത്യക്ഷപ്പെടാമെന്നും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. കിമ്മിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചോ ചൈനീസ് ഇടപെടലിനെക്കുറിച്ചോ പ്രതികരിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും അവര്‍ പറഞ്ഞു.