കോഴിക്കോട്ട് നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊലപ്പെടുത്തി കൃത്യം നടത്തിയത് ജയിലില്‍ പോകാനെന്ന് പ്രതി

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്‍ താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലെ വളയം സ്വദേശി കെ.കെ. നിവാസില്‍ പ്രേമാനന്ദന്റെ മകന്‍ പ്രബിന്‍ ദാസ് (38) വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ അശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയിലില്‍ പോകാനാണ് താന്‍ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതി പ്രബിന്‍ദാസിന് മാനസിക വൈകല്യമുള്ളതായി പൊലീസ് സംശയിക്കുന്നു.

SHARE