മലപ്പുറത്ത് നവജാത ശിശുവിനെ കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്‌

മലപ്പുറം: മലപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. നിലമ്പൂർ നായാടംപൊയിൽ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പഞ്ചായത്ത് അംഗമാണ് പൊലീസിൽ വിവരം നൽകിയത്.  കൊലപാതകം, തെളിവുനശിപ്പിൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞതോടെ കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. 

SHARE