മകളെ പീഡപ്പിച്ച കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ബലാത്സംഗ കേസിലെ പ്രതി അച്ചാമന് ഉപാധ്യായ എന്നയാളാണ് കൊലപാതകം നടത്തിയത്.
ഫെബ്രുവരി 10നകം കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിതാവിനെ വെടിവെച്ചു കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.ഭീഷണിയുടെ വിവരം കുടുംബം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് മകള്‍ പീഡനത്തിനിരയായതായി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കു
റിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.