ചിക്കു ഇര്‍ഷാദ്
ജെഹാനാബാദ്: ലോക്ക്ഡൗണ്‍ സമയത്ത് മാനവികതയുടെ മാതൃക കാണിക്കുന്ന ചിത്രങ്ങള്‍ ലേകത്താകമാനം പ്രചരിക്കുന്നത്. എന്നാല്‍ ബീഹാറിലെ ജഹനാബാദ് ജില്ലയിലെ തെരുവില്‍നിന്നുയരുന്ന അമ്മയുടെ കരച്ചിലിന് ഞെട്ടലുളവാക്കുന്നതാണ്. അധികൃതരുടെ അശ്രദ്ധമൂലം സംഭവിച്ച ആംബുലന്‍സിന്റെ അഭാവത്തില്‍ 3 വയസ്സുള്ള കുട്ടി തെരുവില്‍ അമ്മയില്‍ കയ്യില്‍ കിടന്നു മരിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സമ്പൂര്‍ണ്ണ അടച്ചുപൂട്ടലായതോടെ ഒരുവാഹനമെങ്കിലും തേടി തെരുവിലൂടെ കൈകുഞ്ഞുമായി നിലവിളിച്ച് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആംബുലന്‍സുകളൊന്നും കണ്ടെത്താവാനാതോടെ അമ്മയുടെ മടിയില്‍കിടന്ന് കുഞ്ഞ് ജീവന് വെടിയുകയായിരുന്നു. ബീഹാറിലെ ജഹനാബാദ് ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
അര്‍വാള്‍ ജില്ലയിലെ കുര്‍ത്ത പോലീസ് സ്റ്റേഷന് പ്രദേശത്തെ ഷാപൂര്‍ ഗ്രാമവാസിയായ ഗിരിജേഷ് കുമാറിന്റെ 3 വയസ്സുള്ള കുട്ടിയ്ക്ക് ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആസ്പത്രിയിലെത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചത്. കുഞ്ഞിന്റെ ആരോഗ്യം വഷളായപ്പോള്‍ ഗിരിജേഷും ഭാര്യയും കുര്‍ത്തയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോയിരുന്നു. അവിടുന്ന് കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍ അര്‍വാള്‍ സര്‍ദാര്‍ ആസ്പത്രിയിലേക്ക് എത്തിക്കാന്‍ പറയുകയായിരുന്നു. സംഭവത്തില്‍ യാത്ര സംവിധാനം ഒരുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായാണ് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തിയത്.
ബീഹാറിലെ ഈ ദൃശ്യം വളരെ സങ്കടകരവും ലജ്ജാകരവുമാണെന്ന് മഹിളാ കോണ്‍ഗ്രസ് പ്രതകരിച്ചു. ഈ രംഗം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ലജ്ജതോന്നുന്നില്ലേയെന്നും മഹിളാ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.