ചെന്നൈ: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതെന്നും കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു ട്വീറ്റില്‍ ആവശ്യപ്പെട്ടു. രാമക്ഷേത്ര ഭൂമിപൂജ നടക്കുന്ന സാഹചര്യത്തില്‍ ഇത് രാമഭൂമി തന്നെയാണോ? എന്ന ചോദ്യം പ്രധാനമന്ത്രി മോദിയോട് ഉയര്‍ത്തിയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
‘താന്‍ ഒരു മുസ്‌ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? ഖുശ്ബു ട്വീറ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസ് ദയവായി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ഖുശ്ബു പറഞ്ഞു.
എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?’ ഇനിയാര്‍ക്കുമെതിരെ ഭീഷണിയുമായി രംഗത്തു വരാതിരിക്കാനാണ് താനിത് സോഷ്യല്‍മീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുന്നതെന്നും ഖുശ്ബു ടീറ്റില്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും നടി അപേക്ഷിച്ചു. ഇത് പരിശോധിക്കാന്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ദീദിയോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് ഇത് സംഭവിക്കാമെങ്കില്‍, മറ്റ് സ്ത്രീകളുടെ ദുരവസ്ഥ സങ്കല്‍പ്പിക്കുക, തുടര്‍ട്വീറ്റില്‍ ഖുശ്ബു പറഞ്ഞു