ടെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. സുലൈമാനിയുടെ ജന്‍മനാടായ കെര്‍മനിലാണ് കബറടക്കം നടന്നത്. ചടങ്ങുകള്‍ കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്.
തിരക്കില്‍പെട്ട് 35 പേരെങ്കിലും മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. കബറടക്കത്തിന് മുന്നോടിയായി നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്കിടെയാണ് ആളുകള്‍ തിക്കിത്തിരക്കിയത്.
തിങ്കളാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സുലൈമാനിയുടെ മൃതദേഹമെത്തിച്ചപ്പോള്‍ പത്തുലക്ഷത്തിലധികം ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നത്. വിലാപയാത്രയില്‍ ആളുകള്‍ അമേരിക്കയ്‌ക്കെതിരായ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ കമാന്‍ഡര്‍ക്ക് വിട നല്‍കിയത്.