മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ കെജിഎംഒഎ രംഗത്ത്.
വിഷയത്തില്‍ നാളെ സംസ്ഥാനതലത്തില്‍ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചു.
എല്ലാ ഡോക്ടര്‍മാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുന്നത്. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയ തുറന്നുകാണിക്കുന്ന പൊതുജന ബോധവല്‍ക്കരണ പരിപാടികളും തുടങ്ങാന്‍ തീരുമാനിച്ചതായി കെജിഎംഒഎ അധികൃതര്‍ അറിയിച്ചു.