കെവിന്‍ കൊലപാതകക്കേസ്: നടപടി നേരിട്ട പൊലീസുകാര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ എ.എസ്.ഐ ആയിരുന്ന ടി.എം ബിജു, പൊലീസ് െ്രെഡവറായിരുന്ന എം.എന്‍ അജയകുമാര്‍ എന്നിവരാണ് അപകടത്തിപ്പെട്ടത്. തലക്ക് പരുക്കേറ്റ ബിജുവിന്റെ നില ഗുരുതരമാണ്. അജയനാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സീറ്റിലിരിക്കുകയായിരുന്നു ബിജു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഇരുവരും കൊച്ചിയില്‍പോയി മടങ്ങിവരികയായിരുന്നു. കൂത്താട്ടുകുളത്തുവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അജയകുമാറിന്റെ നില മെച്ചപ്പെട്ടു.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ പ്രതി സാനു ചാക്കോയില്‍നിന്ന് ഇരുവരും 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ബിജു പണം വാങ്ങിയതിന് ശേഷം വിഹിതം അജയകുമാറിന് നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

SHARE