കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും

കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്.
2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

2018 മെയ് 28 നാണ് തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും പിടികൂടി.

കെവിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിനെ ബലമായി വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പിന്നാലെ വന്നു.

SHARE