ഹൈദരാബാദ്: കെസ്റിക് വില്യംസ് എന്ന വെസ്റ്റിന്‍ഡീസ് പേസ് ബൗളറോട് രണ്ട് വര്‍ഷം മുമ്പ് ബാ്ക്കിവെച്ച കണക്കുകള്‍ക്ക് ഹൈദരാബാദില്‍ പകരം വീട്ടി ഇന്ത്യന്‍ നായകന് വിരാട് കോലി. കൊടുത്താല്‍ ജമൈക്കയില്‍ മാത്രമല്ല, ഹൈദരാബാദിലും കിട്ടുമെന്ന് വില്യംസിന് മനസ്സിലായി. വില്യംസിന്റെ ‘നോട്ട് ബുക്ക്’ വിരാട് കോലി കാറ്റില്‍ പറത്തിയപ്പോള്‍, വീട്ടിയത് രണ്ടു വര്‍ഷം മുന്‍പു ബാക്കി വച്ച കണക്ക്.
2017 ജൂലൈ 7നു ജമൈക്കയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 മത്സരത്തില്‍ വില്യംസിന്റെ പന്തിലായിരുന്നു കോലി ഔട്ടായത്. വിക്കറ്റ് നേട്ടം വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ടുബുക് സ്റ്റൈലില്‍ (ഒരു ബാറ്റ്സ്മാന്റെ വിക്കറ്റ് ആദ്യമായി നേടുമ്പോള്‍ വില്യംസ് അതു തന്റെ സാങ്കല്പിക നോട്ടുബുക്കില്‍ കുറിച്ചിടും) ആഘോഷിച്ചു. ഇന്നലെ വില്യംസ് എറിഞ്ഞ 16-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോലി സ്വന്തം നോട്ടുബുക്കില്‍ വില്യംസിന്റെ പേരും എഴുതിച്ചേര്‍ത്തു.
കോലിയുടെ ആഘോഷം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആരാധകരുടെ വാട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ കോലിയുടെ പകരം വീട്ടലിന്റെ വീഡിയോ നിറഞ്ഞു നില്‍ക്കുകയായിരുന്നു.