രാഷ്ടീയ കൊലപാതകം: പൊലീസിനു പരിമിതിയുണ്ടെന്ന് ഐ.ജി

കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്.

ഇരുവിഭാഗവും വിട്ടുവീഴ്ച്ചയില്ലാതെ പെരുമാറിയാല്‍ പൊലീസിനു എന്താണ് ചെയ്യാനാവുക. സമാധാനമുണ്ടാക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2002 ല്‍ ചാവശേരിയില്‍ ബസിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്റെ മകനാണ് രമിത്ത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് രണ്ടു കൊലപാതകങ്ങളും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുളില്‍ അരങ്ങേറിയത്.

SHARE