പ്രതിപക്ഷത്തിനെതിരെ വീണ്ടും വനിതാ കമ്മീഷന്‍; വി.ഡി സതീശനെതിരെ കേസ്

ഇടതുപക്ഷ നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഒരക്ഷരം മിണ്ടാത്ത വനിതാ കമ്മീഷന്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി വി.ഡി സതീശന്‍ എം.എല്‍.എക്കെതിരെ കേസെടുത്തു.

സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം.വിജയരാഘവന്‍ പരസ്യമായി ആലത്തൂര്‍ എം.പി രമ്യാഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതിരുന്ന വനിതാ കമ്മീഷന്‍ സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം എം.എല്‍.എ പ്രതിഭ നടത്തിയ മോശം പ്രസ്താവനക്കെതിരെയും മൗനത്തിലായിരുന്നു.