ചാര്‍ട്ടേഡ് വിമാനത്തില്‍ യുവതിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം; സംഭവം മസ്‌കത്ത്-കരിപ്പൂര്‍ യാത്രയ്ക്കിടെ

മസ്‌കത്ത്: ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

യാത്ര പുറപ്പെട്ട് ഇവിടെ എത്തുന്നതുവരെ പല വിധത്തില്‍ യുവതിക്ക് നേരെ മാനസികമായും ശാരീരികമായും അതിക്രമം ഉണ്ടായെന്നാണ് പരാതി. യുവതി വീഡിയോ കോള്‍ വിളിച്ച് ഭര്‍ത്താവിന് ഇയാളെ കാണിച്ചുകൊടുത്തു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വിമാനത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രക്കാരെ ഇരുത്തിയതെന്ന് യുവതിയുടെ ബന്ധു പറഞ്ഞു.

വിവരമിഞ്ഞയുടന്‍ ഭര്‍ത്താവ് വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് നിര്‍ദേശം ലഭിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ പേര് സഹിതമാണ് പരാതി നല്‍കിയത്.

SHARE