ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ കാലവര്‍ഷം അറേബ്യന്‍ സമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍പ്രവചനം.

ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ പതിവ് പോലെയായിരിക്കുമെന്നാണ് പ്രവചനം.എന്നാല്‍ കേരളത്തില്‍ സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

SHARE