സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് മുന്നില്‍, ആദ്യ സ്വര്‍ണം എറണാകുളത്തിന്, പെണ്‍കുട്ടികളില്‍ കോഴിക്കോട്

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യദിനം പാലക്കാടിന്റെ മുന്നേറ്റം. പത്ത് മത്സരഫലങ്ങള്‍ വ്യക്തമായപ്പോള്‍ 21 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. 18 പോയിന്റോടെ തൃശൂരും 11 പോയിന്റോടെ എറണാകുളവും പത്ത് പോയിന്റോടെ കോഴിക്കോടും തൊട്ടുപിന്നിലെ സ്ഥാനങ്ങളിലുണ്ട്.

ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാട്ടികയും കോതമംഗലം മാര്‍ബേസിലുമാണ് സ്‌കൂളുകളില്‍ മുന്നില്‍. രണ്ട് സ്‌കൂളിനും പത്ത് പോയിന്റ്. കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളം മാര്‍ബേസിലിന്റെ അമിത് വി സ്വര്‍ണം നേടി. ഇതോടെ മേളയിലെ ആദ്യ മെഡല്‍ നേടിയ താരമായി അമിത് മാറി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ സനികയും അനശ്വര ഗണേഷും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

SHARE