വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം; പാലക്കാട് വീട് തകര്‍ന്നുവീണ് ഒരു മരണം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 32 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. അതേസമയം, ജനതപ്പടിയിലും മൈലാടിയിലും ചാലിയാറില്‍ നിന്ന് വെള്ളം കയറി. മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.

പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. പോക്കുപ്പടി കൂടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

SHARE