പി.എസ്.സി പരീക്ഷയും ഇനി ഓണ്‍ലൈന്‍ വഴിയാവുന്നു

കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങളും ആറുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്്്, പൊലീസ് തുടങ്ങിയ തസ്തിക ഒഴിയുള്ളവയുടെ പരീക്ഷകളാവും ആദ്യം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുക. ഇതിനായി സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകള്‍, ഐ.ടി.ഐകള്‍, സി-ഡിറ്റ് സെന്ററുകള്‍ തുടങ്ങിയവയുടെ സാങ്കേതിക സംവിധാനങ്ങളാവും ഉപയോഗപ്പെടുത്തുക. കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ പരീക്ഷയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറാണ് പുതിയ സാധ്യതകളെ സംബന്ധിച്ച് മാധ്യമങ്ങളോട് സംവദിച്ചത്.

പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ ആദ്യ ഘട്ടത്തില്‍ 40,000 പേര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍
സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ പി.എസ്.സി ഓഫിസുകളില്‍ ഇപ്പോള്‍ തന്നെ 3600 പേര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സംവിധാനമുണ്ട്.

കൂടാതെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനവും കേരളത്തില്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇതിനായി രാജസ്ഥാനില്‍ നടപ്പാക്കി വിജയിച്ച എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണയത്തിലെ പുതിയ രീതിയായ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനമാവും ഉപയോഗപ്പെടുത്തുക.

SHARE