കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറരുത്;എം.കെ മുനീര്‍

പൗരത്വ നിയമത്തിനെതിരെ നിയമസഭയില്‍ പ്രതികരണവുമായി എം.കെ മുനീര്‍. ഭരണഘടന മോദിയും അമിത് ഷായും നശിപ്പിക്കുകയാണെന്ന് എം.കെ മുനീര്‍ പറഞ്ഞു. സമത്വം തകര്‍ക്കുന്നതാണ് പൗരത്വ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നുവെന്ന തോന്നലുണ്ടാക്കരുത്. പ്രക്ഷോഭകാരികളെ വെറുതെ ജയിലില്‍ അടക്കുന്ന സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുനീര്‍ ആവശ്യപ്പെട്ടു

സി.എ.എയും എന്‍.പി.ആറും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. സെന്‍സസ് നടക്കുമ്പോള്‍ എന്‍പിആര്‍ എന്തിനാണ്? ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.ദേശീയ പതാകയെ എന്നാണ് ഇവര്‍ മാനിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ദേശീയ പതാക ഉയര്‍ത്താതെ കാവി പതാക ഉയര്‍ത്തിയവരാണ് സംഘ്പരിവാര്‍. അവരാണ് നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കുന്നത്.മുസ്‌ലിമിന്റെ മാത്രം പ്രശ്‌നമായി ഇതിനെ ഞങ്ങള്‍ കാണുന്നില്ല. നാളെ െ്രെകസ്തവരുടെ, ദളിതന്റെ , ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നമായി മാറും. മനുസ്മൃതിയാണ് ഇവരുടെ ഭരണഘടന. കെ.സി ജോസഫ് മുന്നോട്ടുവെച്ച ഭേദഗതി അംഗീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു..

SHARE