പി.ദാവൂദിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

കൊച്ചി: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ പി.ദാവൂദ് (ദാവൂദ് മുഹമ്മദ്) അര്‍ഹനായി. സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് വി.പി സുബൈര്‍ (മലയാള മനോരമ) മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം, സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍) കാര്‍ട്ടൂണ്‍ ചരിത്രം എന്നിവര്‍ അര്‍ഹരായി.

സമഗ്രവിഷയത്തില്‍ വിനോദ് പായം (ദേശാഭിമാനി) കെ. അനൂപ് ദാസ് (മാതൃഭൂമി ന്യൂസ്) പി. ദാവൂദ് (ചന്ദ്രിക) ഫഹീം ചമ്രവട്ടം (മാധ്യമം), ജിഷ എലിസബത്ത് (മാധ്യമം), രമേശ്ബാബു ആര്‍ (ജനയുഗം) എന്നിവര്‍ക്ക് 75,000/ രൂപ വീതം ഫെലോഷിപ്പ് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

പൊതുഗവേഷണ മേഖലയില്‍ ആര്‍.കെ.ബിജുരാജ് (മാധ്യമം ആഴ്ചപതിപ്പ്), രമ്യ ഹരികുമാര്‍ (മാതൃഭൂമി ഡോട്ട് കോം), ബി.ജ്യോതികുമാര്‍ (മലയാള മനോരമ), ഡോ.ബിജി.കെ.ബി (ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍), റിച്ചാര്‍ഡ് ജോസഫ് (ദീപിക), ഡോ.ജെസി നാരായണന്‍ (ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്), പി.ശ്രീകുമാര്‍ (ജന്മഭൂമി), കെ.ജെ.അരുണ്‍ (മലയാള മനോരമ), രഞ്ജിത് ജോണ്‍ (ദീപിക), ശ്രുതിദേവിസി.ടി.(ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി), ബിജിത്ത് എം.ഭാസ്‌കര്‍ (കെ.എം.എം കോളജ്), ജി.രാജേഷ്‌കുമാര്‍ (ദേശാഭിമാനി), വി.ജയകുമാര്‍ (കേരളകൗമുദി), ശ്യാംകുമാര്‍ എ.എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്ക് 10,000/ രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.