ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതിലൂടെ ധനമന്ത്രി തോമസ് ഐസക്കിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിന്റെ ഹൈലൈറ്റ് മാത്രമാണ് പുറത്തായതെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍, ഹൈലൈറ്റ് പുറത്തായതോടെ ബജറ്റിന്റെ പവിത്രത തന്നെയാണ് നഷ്ടപ്പെട്ടതെന്നും ഇപ്പോള്‍ ഒരുപിടി പേപ്പറുകള്‍ മാത്രമായി ബജറ്റ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.