സംസ്ഥാനത്തെ ജയിലുകളില്‍ ഷൂനിര്‍മാണം വരുന്നു, പെട്രോള്‍ പമ്പുകള്‍ ഒക്ടോബറില്‍ തുടങ്ങും

സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ തിഹാര്‍ ജയില്‍ മാതൃകയില്‍ ഷൂനിര്‍മാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക.
ഷൂ ഫാക്ടറിക്ക് പുറമെ ചീമേനി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജയിലുകളില്‍ ഒക്ടോബറില്‍ പെട്രോള്‍ പമ്പുകളും തുടങ്ങും. ഇതേക്കുറിച്ച് ഓയില്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ഇന്ധനത്തിന് വിലക്കുറവുണ്ടാവില്ല. ജോലിക്കാര്‍ മുഴുവന്‍ തടവുകാര്‍തന്നെയാകും.

തിഹാറിലേതുപോലെ ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍, ബേക്കറിസാധനങ്ങള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതി സംസ്ഥാനത്തെ ജയിലുകളിലും തുടങ്ങുമെന്ന് ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തില്‍ ഡി.ജി.പി. അറിയിച്ചു.

SHARE