ലോക്ക്ഡൗണിനിടെ യാത്ര ; ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്റീനില്‍

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്റീനില്‍. ലോക്ക്ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയി തിരികെയെത്തിയതിനു ശേഷമാണ് ക്വാറന്റീനില്‍ പോയത്. ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ എറണാകുളത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റിസ് മണികുമാര്‍ കഴിഞ്ഞദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. ഇരുസംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറില്‍ വെച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസിനെയും സ്റ്റാഫിനെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.

ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസ് നിരീക്ഷണത്തില്‍ പോകണണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ ജസ്റ്റിസ് മണികുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ്, ഗണ്‍മാന്‍, െ്രെഡവര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വിരമിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനിലൂടെയാക്കാനാണ് കോടതി അധികൃതര്‍ ആലോചിക്കുന്നത്.

SHARE