ശക്തരായ പൂനെയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്

 

കൊച്ചി : ഡേവിഡ് ജെയിംസ് ശിക്ഷണത്തില്‍ കന്നി മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ശക്തരായ പൂനെ സമനിലയില്‍ തളച്ചു. 33ാ-ം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയിലൂടെ പൂനെയാണ് കളിയില്‍ മുന്നിലെത്തിയത്. മലപ്പുറം സ്വദേശി ആഷിഖ് കരുണിയനാണ് ഗോളിന് അവസരമൊരുക്കിയത്. തുടര്‍ന്ന് ഒന്നാം പകുതി ഒരു ഗോളിന് ലീഡു വഴങ്ങിയ കേരളം രണ്ടാം പകുതിയില്‍ മികച്ച പോരാട്ടം കാഴ്ചയാണ് കലൂരില്‍ തടിച്ചുകൂടിയാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാണാനായത്.

സമനില ഗോളിനായി കിണഞ്ഞ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സ്  72-ാം മിനിറ്റില്‍ മാര്‍ക് സിഫ്നിയോസിലൂടെ ഒപ്പമെത്തുതയായിരുന്നു. മനോഹരമായ നീക്കത്തിനൊടുവിലാണ് മാര്‍ക് സിഫ്‌നിയോ പൂനെ വലകുലുക്കിയത്. 88-ാം മിനുട്ടില്‍ വിജയ ഗോളിന് മികച്ചൊരുവസരം കേരളത്തിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിശിന്റെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം.

 

പരുക്കില്‍നിന്ന് മോചിതനാകാത്തതിനാല്‍ സി.കെ വിനീതിനെ പുറത്തിരുത്തിയാപ്പോള്‍ ബെര്‍ബറ്റോവ് ആദ്യ ഇവലനില്‍ തിരിച്ചെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ അപാര ഫോമില്‍ കളിക്കുന്ന പുനെക്കെതിരെ പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തിലിറങ്ങിയ കളിയിലെ പ്രകടനം കേരളത്തിന് ആശക്ക് വകനല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.