ഒന്നാം തീയതി തന്നെ കുടിപ്പിച്ചു കിടത്താന്‍ സര്‍ക്കാര്‍ നീക്കം; ഡ്രൈ ഡേ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ഒന്നാം തീയതികളിലെ െൈഡ്ര ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഒരുദിവസത്തെ മദ്യ നിരോധനം കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലാണ് ആലോചനയ്ക്ക് പിന്നില്‍. എക്‌സൈസ് വകുപ്പ് മുന്നോട്ടുവച്ച ആശയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു കഴിഞ്ഞു.

പൊതുവില്‍ അനുകൂല അഭിപ്രായാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില ആശങ്കകളും സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഒക്ടബോറില്‍ തദ്ദേശ തെരഞ്ഞടുപ്പ് നടക്കും. ആറുമാസങ്ങള്‍ക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പ് വര്‍ഷം ഇത്തരമൊരു തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. െ്രെകസ്തവ സംഘടനകളും സംസ്ഥാനത്തെ മദ്യവര്‍ജന സംഘടനകളും സംഘടനകളും ഈ സര്‍ക്കാരിന്റെ മദ്യ നയത്തെ ആദ്യഘട്ടം മുതല്‍ എതിര്‍ത്തിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ അതു തിരിച്ചടിയായേക്കും. അതാണ് അടിയന്തിര തീരുമാനത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടു വലിക്കുന്നത്.

SHARE