കൊറോണ കാലത്ത് ചെലവ് ചുരുക്കന്നതിനിടെ സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് കൈമാറിയത് 1.5 കോടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി കേരള സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്.

1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.എന്നാല്‍ കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്കിടെ തുക കൈമാറിയത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

SHARE