സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തിന് കുറവില്ല; മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും കസേരയില്‍ വിരിക്കാന്‍ ടൗവ്വല്‍ വാങ്ങാന്‍ വന്‍ തുക ചിലവഴിച്ച് സര്‍ക്കാര്‍

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉപയോഗത്തിനാവശ്യമായ ടര്‍ക്കിക്കിയും ടൗവ്വലുകളും ഹാന്റ് ടൗവ്വലുകളും വാങ്ങാനായി ചിലവാക്കിയത് 75,000 രൂപയാണ്.കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ നിന്നും വാങ്ങാനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.

സംസ്ഥാനം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളോട് പല നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്ന സര്‍ക്കാര്‍ എന്നാല്‍ തീര്‍ത്തും വിപരീതമായാണ് പെരുമാറുന്നത്.

SHARE