സി.പി.എം പ്രവര്‍ത്തകന് വേണ്ടി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തിനുള്ള യോഗ്യതയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തിന് യോഗ്യതയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ശിശു അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ 10 വര്‍ഷത്തെ പരിചയം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. സി.പി.എം പ്രവര്‍ത്തകന് വേണ്ടിയാണ് ഇളവ് വരുത്തിയെന്നത് വ്യക്തമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

യോഗ്യതയില്‍ നടത്തിയ ഇളവുകൊണ്ട് പി.ടി.എയിലും സ്‌കൂള്‍ മാനേജ്‌മെന്റിലും മാത്രം പ്രവര്‍ത്തിച്ച പരിചയുമുള്ള തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തന്‍ കെ.വി മനോജ്കുമാറിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചു. കെ.കെ ശൈലജ അധ്യക്ഷയായ സ്‌ക്രീനിങ് കമ്മറ്റിയുടെ അഭിമുഖത്തില്‍ മനോജിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ജില്ലാ ജഡ്ജി, നിലിവിലെ കമ്മീഷന്‍ അംഗം എന്നിവരെ പിന്നിലാക്കിയാണ് മനോജ് ഒന്നാമതെത്തിയത്. എന്നാല്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുമില്ല. ചീഫ് സെക്രട്ടറി പദവിക്ക് തുല്യമാണ് ബാലവാകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം. യോഗത്യയില്ലാത്തവരെ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുന്നതിനെതിരെ പ്രതിപക്ഷവും വിമര്‍ശവുമായി രംഗത്തുണ്ട്.

SHARE