എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തീരുമാനം കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും.
സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.