ടി.പി വധക്കേസ്: സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം വന്നത്.

സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. 2012-ല്‍ ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.