മാഹാപ്രളയത്തിനിടെ ജര്‍മ്മന്‍ യാത്ര; ഖേദം പ്രകടിപിച്ച് മന്ത്രി കെ രാജു

തിരുവനന്തപുരം: സംസ്ഥാനം മഹാപ്രളയത്തില്‍ കേരളം മുങ്ങുന്നതിനിടെ ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയ വനം വകുപ്പ് മന്ത്രി കെ രാജു ഖേദം പ്രകടിപിച്ചു. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയെന്നും പ്രളയം ഇത്രയും രൂക്ഷമാവുമെന്നും കരുതിയില്ലെന്നും കെ രാജു പറഞ്ഞു.

ജര്‍മനിയില്‍ എത്തിയ ശേഷമാണ് പ്രളയത്തിന്റെ രൂക്ഷത മനസിലാക്കാന്‍ സാധിച്ചത്. തുടര്‍ന്ന് അവിടെ നിന്നും ഉടന്‍ തന്നെ തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും. 19ന് മാത്രമാണ് തിരിച്ചുള്ള ടിക്കറ്റ് ശരിയാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.