മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നെന്‍മാറ: പ്രളയദുരിതത്തിന്റെ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്‍മാറ സ്വദേശി അശ്വിന്‍ ബാബു (19)വാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായിരുന്നു. പ്രളയദുരിതത്തില്‍ വിറങ്ങലിച്ചു നിന്ന മധ്യകേരളത്തിലെ ജനങ്ങളെ വിഭ്രാന്തിയിലാക്കുന്നതായിരുന്നു ഇയാളുടെ പോസ്റ്റ്. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെയാണ് ആശങ്കയകന്നത്.

SHARE