കോഴിക്കോട് പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം ആരംഭിച്ചു; സഹായമെത്തിക്കുക

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിന്റെയും പൊലീസ് അസോസിയേഷനുകളുടേയും നേതൃത്വത്തില്‍ കോഴിക്കോട് ദുരിതാശ്വാസ വിഭവ സമാഹരണ ക്യാമ്പ് തുടങ്ങി. കമ്മീഷണര്‍ ഓഫീസിന് സമീപം പൊലീസ് ഡോര്‍മെറ്ററി ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍:

പുൽപ്പായ, കമ്പിളി ,ബെഡ്ഷീറ്റുകൾ, അടിവസ്ത്രങ്ങൾ, ലുങ്കി, നൈറ്റി, ചെരുപ്പ്, നാപ്കിൻ, സോപ്പ്, പേസ്റ്റ്, ഡെറ്റോൾ, ബ്ലീച്ചിംഗ് പൗഡർ, ബിസ്കറ്റ്, അരി, പഞ്ചസാര, ചെറുപയർ ,പരിപ്പ് ,കടല തുടങ്ങിയവ

എല്ലാ സുമനസ്സുകളുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു….

Contact No _9497975666
_9497963397
_9497934850
_9497963430
_ 9497980732

SHARE