പ്രളയക്കെടുതി; ഓണപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല

സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവന്‍ബാബു. പ്രളയ മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ പറഞ്ഞു.

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്കുള്ള പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തെ തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ ഓണപരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.