ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക്; 11 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 82,442 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 1.42 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.

ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റ പ്പെട്ട് കഴിയുന്നത്. ഇപ്പോള്‍ രക്ഷപ്പെടുന്നവര്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുകയാണ്.

ഇതിനിടയില്‍ ഇടുക്കിയില്‍ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 800 ക്യൂമെക്‌സ് ആയി കുറച്ചു. 2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാരിയാറില്‍ ജലനിരപ്പ് 141.15അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ മഗരത്തിലെ കനാലുകളിലും വെള്ളം നറയുന്നു. ബീച്ചിനടുത്തുള്ള പൊഴിമുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

SHARE