കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 70 വീടുകള്‍

ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കൊയിലാണ്ടി താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും 123 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വടകരയില്‍ 25 വീടുകള്‍ പൂര്‍ണമായും 465 വീടുകള്‍ ഭാഗികമായും തകര്‍ന്നു. താമരശ്ശേരി താലൂക്കില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 91 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

SHARE